Saudi King Salman on Wednesday named his son Mohammed Bin Salman as crown prince, completing a gradual removal of powers from the previous Prince Mohammed bin Nayef, 57, who has been fired.
സൗദി കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും ഉപകിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി നിയമിച്ചു. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 31കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലവില്‍ സൗദി പ്രതിരോധമന്ത്രിയാണ്. കിരീടാവകാശ പദവിക്കൊപ്പം അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി പദവിയും നല്‍കിയിട്ടുണ്ട്.